കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കി, വിദ്യാര്‍ഥിക്ക് സഹായമൊരുക്കി റെയില്‍വേ
കനത്തമഴയില്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ സഹായഹസ്തം. ഗുജറാത്തിലാണ് സംഭവം. എത്തേണ്ട സ്ഥലത്തേക്ക് വിദ്യാര്‍ഥിക്ക് കാര്‍ ഏര്‍പ്പെടുത്തി നല്‍കിയാണ് റെയില്‍വേ ജീവനക്കാര്‍ മാതൃകയായത്.
ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദരയിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഐഐടി മദ്രാസ് വിദ്യാര്‍ഥി ട്രെയിന്‍ ബുക്ക് ചെയ്തു നൽകിയത് ഗുജറാത്തിലെ കനത്തമഴയിൽ പാളങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത ട്രെയിന്‍ റെയില്‍വേ റദ്ദാക്കിയിരുന്നു.
ഇതോടെ വഡോദരയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് യാത്ര മുടങ്ങുമെന്ന സ്ഥിതിയിലായി. ഈസമയത്താണ് ഏക്ത നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വഡോദര റെയില്‍വേ സ്റ്റേഷനിലേക്ക് എടുക്കുന്ന രണ്ടുമണിക്കൂര്‍ യാത്രയ്ക്ക് റെയില്‍വേ ജീവനക്കാര്‍ ടാക്സി ഏര്‍പ്പെടുത്തി നല്‍കിയത്.
റെയില്‍വേ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്കുന്നു എന്നതിന്റെ തെളിവാണിതെന്നാണ് റെയില്‍വേ ജീവനക്കാരുടെ സഹായം കൊണ്ട് മാത്രം വഡോദരയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിന്‍ കിട്ടിയ വിദ്യാര്‍ഥികൾ പ്രതികരിച്ചു. ഇത്തരത്തി യാത്ര ചെയ്ത വിദ്യാർഥിയായ സത്യം വാദ്വി തന്റെ സോഷ്യൽ മീഡിയ പേജിൽ യാത്രയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ഇതിനോടകം വൈറൽ ആയി.
Content Highlights: Train ,canceled, heavy rain, Railway, student