ദേശീയപതാക മാലിന്യക്കൂമ്പാരത്തില്‍; സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
കൊച്ചിയില്‍ ദേശീയപതാക മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കിഴക്കമ്പലത്തെ ഷമീര്‍, ഇടുക്കിയിലെ മണിഭാസ്കര്, തോപ്പുംപടിയിലെ സജാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് തൃപ്പൂണിത്തറയ്ക്ക് സമീപം ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ദേശീയ പതാക കണ്ടെത്തിയത്.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും പതാക ആദരപൂര്‍വ്വം എടുത്തു മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തറ ഹില്‍പാലസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതികളായ മൂന്നു പേരും കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് മാലിന്യം ശേഖരിച്ച ശേഷം യാര്‍ഡില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം തൃപ്പൂണിത്തറ ജൂഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Content Highlights – National flag was found in a garbage dump in Cochi, Three people have been arrested