താരദമ്പതികൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് എടുത്ത് പോലീസ്
നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തു.
തിരുവില്ലാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്.
2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് റിയാസിന്റെ പരാതി.
എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഒറ്റപ്പാലം നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് താരദമ്പതികൾക്കെതിരെ കേസ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Riyas, Vijai Babu, Vani Viswanath, Cheating Case