നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. വി അജകുമാര്‍
നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി അജകുമാറിനെ നിയമിച്ചു. കേസിലെ അതി ജീവിതയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഈ കേസിലെ മൂന്നാമത്തെ പ്രോസിക്യൂട്ടറാണ് അജകുമാര്‍.
അതേസമയം, കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്
തിങ്കളാഴ്ച്ച വരെ സമയം നീട്ടി ചോദിച്ചെങ്കിലും ഹൈക്കോടതി ആവശ്യം അംഗീകരിച്ചില്ല.
ജൂലായ് 15-നാണ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ചിരുന്നത്. എന്നാല്‍ സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ടും മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലും പരാമര്‍ശങ്ങളുമൊക്കെ പരിശോധിക്കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അത്രയധികം സമയം നല്കാന് കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടരന്വേഷണത്തിനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി വെള്ളിയാഴ്ച വരെയാണ് സമയം നല്‍കിയിരിക്കുന്നത്.
Content Highlights – Actress assault case, Advocate V Ajakumar has been appointed as the special prosecutor