സാമൂഹ്യ വിരുദ്ധ പര്യസങ്ങളില്‍ നിന്ന് ചലചിത്രതാരങ്ങളോട് പിന്മാറാന് സര്‍ക്കാര്‍ പറയണം – ഗണേഷ്കുമാര്
ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന് സര്‍ക്കാര്‍ ഇടപെടണമെന്ന് സിനിമാ നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സംസാസ്കാരിക മന്ത്രി വി എന്‍ വാസവനോടാണ് ഗണേഷ് ഇക്കാര്യം അവതരിപ്പിച്ചത്.
നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്, വിരാട് കോലി, യേശുദാസിന്റെ മകന് വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണുന്നു. സാമൂഹ്യ വിരുദ്ധ പര്യസങ്ങളില്‍ നിന്ന് ചലചിത്രതാരങ്ങളോട് പിന്മാറാന് സംസ്കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണമെന്നാണ് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടത്.
താരങ്ങളുടെ മനസിലാണ് ആദ്യം സാംസ്കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി എന്‍ വാസവന് മറുപടി നല്കി. നിയമം കൊണ്ട് നിരോധിക്കാവുന്നതല്ല, വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും അഭ്യര്ത്ഥിക്കാമെന്ന്് മന്ത്രി അറിയിച്ചു.
Content Highlights – Ganesh Kumar, Govt should tell film stars to back off from anti-social Advertisements –