തങ്ങളുടെ ജീവനക്കാർ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ല: നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജൻസി
നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസി. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജറാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദില്ലിയിലെ കമ്പനിയാണ് തങ്ങൾക്ക് കരാർ നൽകിയതെന്നും ഇദ്ദേഹം പറഞ്ഞു. കേരളത്തിലെ പരീക്ഷ നടന്ന മിക്ക കേന്ദ്രങ്ങളിലേക്കും സബ് കോൺട്രാക്ട് കൊടുത്താണ് ആളുകളെ അയച്ചത് കൂടാതെ നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ആയുർ കോളേജിലെ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നതെന്നും. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ആയുർ കോളേജിൽ മെറ്റൽ ഡിറ്റക്ടറിൽ ലോഹം കണ്ടെത്തിയവരെ മാറ്റി നിർത്താൻ കോളേജ് അധികൃതരാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ സ്റ്റാഫ് ആരുടെയും അടിവസ്ത്രം അഴിച്ചു പരിശോധിച്ചിട്ടില്ലന്നും കോളേജ് നിയോഗിച്ച സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിർത്തിയ കുട്ടികളെ കൊണ്ടുപോയത്. അവർ എങ്ങനെ പരിശോധിച്ചു എന്ന് തങ്ങൾക്ക് അറിയില്ലന്നും സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായർ വിശദീകരിച്ചു.
Content Highlights: Employees, Check, NEET Exam, Conducting Agency