ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇന്ന്
ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ഉൾപ്പെടെമൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചു കഴിഞ്ഞാൽ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകർ.
പാർലമെന്റിൽ രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. റനിൽ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുൻ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാർട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്. അവസാന നിമിഷം പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ നാമനിർദേശ പത്രിക പിൻവലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
225 അംഗ പാർലമെന്റിൽ 113 വോട്ട് ലഭിക്കുന്നവർ വിജയിക്കും. രാജ്യത്ത് റെനില്‍ വിക്രമ സിംഗക്ക് നേരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. എം പി മാർ വിക്രം സിംഗേക്ക് വോട്ട് ചെയ്താൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ റനില്‍ വിക്രമസിംഗെ വിജയിച്ചാല്‍ സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. സര്‍ക്കാരും അത്തരം പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlights – Srilanka, Presidential Election