പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലത്തേയ്ക്ക് തുടരും. ഇതിനോടനുബന്ധിച്ച് സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നാളെ മൂന്നു മണിക്ക് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിവീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയിരിക്കുന്നത്. എന്നാൽ പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു
അത് നീണ്ടു പോകും എന്ന് കോടതി അറിയിച്ചു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്നാണ് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നേരെമറിച്ച് സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്ണമാക്കാന് പറ്റുമോ എന്ന് സംശയമാണെന്നും ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ലന്നും അറിയിച്ചു. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല എന്തെന്നാൽ സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയായായതു കൊണ്ടുതന്നെ ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലന്നും സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Content Highlights: Plus one admission, deadline, Extended