പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ ആൾ പിടിയിൽ
Posted On July 25, 2022
0
339 Views
പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ഈസ്റ്റ് മാറാടി വിഷ്ണു വിജയനെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആണ് സംഭവം. കല്ലൂർക്കാട് കടുക്കാഞ്ചിറ ഭാഗത്ത് ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. ഇവിടെയെത്തിയ പോലീസുദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. എസ് ഐ അബൂബക്കർ സിദ്ദിക്ക്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.
Content Highlights : Police arrest man
Trending Now
An anthem forged in fire!👑🔥
October 29, 2025













