അംബാനി കുടുംബത്തിന് സുരക്ഷ നല്‍കുന്നത് തുടരാം; കേന്ദ്രത്തിനോട് സുപ്രീംകോടതി
അംബാനി കുടുംബത്തിന് സുരക്ഷ നല്‍കുന്നത് തുടരാമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് സുരക്ഷ സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. അംബാനിയുടെ സുരക്ഷാ വിന്യാസത്തെ ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഇപ്പോൾ ഉള്ളത് പോലെതന്നെ സുരക്ഷ തുടര്‍ന്ന് പോകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുരക്ഷ സംബന്ധിച്ചുള്ള ചിലവുകള്‍ അംബാനി കുടുംബം വഹിക്കുമെന്നും ബെഞ്ച് അറിയിച്ചു. ജൂലായ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുതാല്പര്യപ്രകാരം ഒരു സ്വകാര്യ വ്യക്തിക്ക് നല്കിയ സുരക്ഷാ വിശദാംശങ്ങളെ ചോദ്യം ചെയ്യാന്‍ ഹര്ജിക്കാരന് നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
Content Highlights – Supreme Court has told the Center to continue providing security to the Ambani family