സല്മാന് ഖാന് തോക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചു
ബോളിവുഡ് നടന് സല്മാന് ഖാന് തോക്കുപയോഗിക്കാന്‍ അനുമതി നല്കി മുംബൈ പൊലീസ്. അജ്ഞാതരില്‍ നിന്ന് വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് സല്മാന് ഖാന് തോക്കുപയോഗിക്കാന്‍ ലൈസന്‍സ് നല്‍കിയത്.
ഒരു തോക്ക് കൈവശം വെക്കാനാണ് അനുമതി ഉണ്ടാവുക. ഏത് തരം തോക്കാണ് അദ്ദേഹത്തിന് വാങ്ങാന്‍ കഴിയുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
ജൂലൈ 22-ാം തീയതിയാണ് പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് താരം താമസിക്കുന്ന സോണ്‍ 9ന്റെ ചുമതലയുള്ള ഡിസിപിക്ക് അപേക്ഷ കൈമാറുകും ചെയ്തു. അദ്ദേഹമാണ് തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതി സല്മാന് ഖാന് അനുവദിച്ചത്.
Content Highlights – Salman Khan, Given permission to use a gun by the Mumbai police