ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കി കോടതി
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരനായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. യാതൊരു ഉപാധികളുമാല്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഏപ്രില്‍ 17-ാം തീയതി പുസ്തക പ്രകാശത്തിനായി കോഴിക്കോടെത്തിയ എഴുത്തുകാരിയോട് ലൈംഗീകാതിക്രമം കാട്ടിയെന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
നേരത്തെയും സിവിക് ചന്ദ്രന് ജാമ്യം അനുവദിക്കരുതെന്നും എസ്സിഎസ്ടി വകുപ്പ് നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു.
Content Highlights – Sexual harassment case, Court granted anticipatory bail to Civic Chandran