പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; മഹിളാ മോർച്ചയുടെ പരാതിയിൽ ജാന്മണി അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. ബി.ജെ.പി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നവ്യാ ഹരിദാസിന്റെ പരാതിയിൽ കോഴിക്കോട് സൈബർ പോലീസ് കേസെടുത്തിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നായിരുന്നു കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലെ ആരോപണം.
ബി.എൻ.എസ്. 192, 356(2), കേരള പോലീസ് ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹത്തിൽ ലഹളയുണ്ടാക്കാനും സമാധാനം തകർക്കാനും ഉദ്ദേശിച്ചുള്ള രീതിയിൽ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം.












