റിഫ മെഹ്നുവിന്റെ മരണം: ഭർത്താവ് മെഹ്നാസ് പോക്സോ കേസിൽ കസ്റ്റഡിയിൽ
ദുബൈയിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്തുവിനെ പോക്സോ കേസിൽ കസ്റ്റഡിയിൽ. റിഫയും മെഹ്നാസും തമ്മിലുള്ള വിവാഹ സമയത്ത് റിഫ മെഹ്നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസ് എടുത്തിട്ടുള്ളത്.
ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയത്തോടെയാണ് റിഫയും മെഹ്നാസും വിവാഹിതരായത്. മെഹ്നാസ് കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫ അവിടെ പർദ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
Content Highlights: Death, Rifa Mehnu, Husband Mehnas, Police Custody , POCSO case