മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു മൂന്ന് സ്പിൽ വേ ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തി
മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്.പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.
മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് നേരത്തെ അറിയിച്ചിരുന്നതായി മന്ത്രി റോഷിൻ അഗസ്റ്റിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
വി2,വി3,വി4 ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ആദ്യമണിക്കൂറിൽ സെക്കന്‍ഡിൽ 534 ഘന അടി വെള്ളം പുറത്തേക്കൊഴുക്കുക.രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയർത്തും.ഇതിന് ശേഷം ഏതെങ്കിലും രീതിയിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിൽ കൂടിയാലോചിച്ച ശേഷമേ ചെയ്യൂ എന്നും തമിഴ്നാട് അറിയിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ആശങ്കപ്പെടാനില്ലെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ വെള്ളം ഒഴുകിയെത്തുന്നയിടത്തെല്ലാം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു.
Content Highlights: Mullaperiyar dam, shutter, spillway, raised