നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടികയുമായി സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (എസ്.പി.സി.ബി) പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിച്ചു. പലചരക്ക് സാധനങ്ങൾ പൊതിയാൻ 50 മൈക്രോണിന് മുകളിലുള്ള കവറുകൾ ഉപയോഗിക്കുകയും ചെയ്യാം.
ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും ഉപയോഗിക്കാം. ഇവയെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജൂലൈ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്.
പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗ്, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്ക് ഉപയോഗിച്ച ഇയർബഡ്, പ്ലാസ്റ്റിക് കവറുള്ള പേപ്പർ ഗ്ലാസ്, പ്ലാസ്റ്റിക് കവറുള്ള പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പർ ഇല, മിഠായി സ്റ്റിക്ക്, തെർമോകോൾ, സ്റ്റെറോഫോം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ് എന്നിവയാണ് നിരോധിച്ചവ.
Content Highlights: State Pollution Control Board, Banned, plastic