മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. നാലു ഷട്ടറുകളും അഞ്ച് സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.
112.36 മീറ്റര്‍ ആണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. ഒരുമണിക്കൂറില്‍ ഒരു സെന്റിമീറ്റര്‍ വീതമാണ് ജലനിരപ്പ് ഉയരുന്നത്. റൂള്‍ കേര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെങ്കിലും പ്രദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. അല്‍പ്പ സമയത്തിന് ശേഷം മൂന്ന് ഷട്ടറുകള്‍ കൂടി തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlights – Four shutters of Malambuzha Dam were opened -Warning to local residents