മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയില്‍ വിവാഹിതരായ പെണ്മക്കള്ക്കും അവകാശം; ഉത്തരവ് പുറപ്പെടുവിച്ച് കര്‍ണാടക ഹൈക്കോടതി
വിവാഹിതരായ പെണ്മക്കള്ക്ക് മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയില്‍ അവകാശമുണ്ടെന്ന് ഉത്തരവിറക്കി കാര്‍ണാടക ഹൈക്കോടതി. വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ എന്നുള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച് പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി.
കര്‍ണാടക ഹുബ്ബാലിയിലെ വാഹനാപകടത്തില്‍ മചിച്ച അന്‍പത്തിയേഴുകാരിയുടെ വിവാഹിതരായ പെണ്മക്കള്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്കിയ അപ്പീലിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിറക്കിയത്.
വിവാഹിതരായ പെണ്മക്കളെ ആശ്രിതരായി കണക്കാക്കാനാവില്ലെന്ന വാദം ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ ഉയര്‍ത്തിയെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Content Highlights – Karnataka High Court, married daughters are entitled to the insurance amount of their parents