അതിജീവിതയുടെ വിസ്താരം അനന്തമായി നീളരുതെന്ന് സുപ്രീം കോടതിയുടെ മാർഗ നിർദേശം
ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന സാഹചര്യം പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പീഡനക്കേസുകളിൽ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാകുന്ന നിലയുണ്ടാവാൻ പാടില്ല. വിസ്താരത്തിൽ എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താൻ. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്.