കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ടുദിവസത്തിനകം നല്‍കുമെന്ന് ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ടുദിവസത്തിനകം നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അതേസമയം വരുമാനം മാത്രം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ലെന്ന് മന്ത്രി അറിയിച്ചു.
ഇന്നും നാളെയുമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും. കൂടാതെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് നേതാക്കളുമായുള്ള ചര്‍ച്ച ഓഗസ്റ്റ് 17ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച്ച കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി നല്കാന് ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ക്ലിയറന്‍സെല്ലാം പൂര്‍ത്തിയാക്കി ഇന്നും നാളെയുമായി ബാക്കിയുള്ള ആളുകള്‍ക്ക് ശമ്പളം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
Content Highlights – Transport Minister said that the salary of KSRTC employees will be paid within two days