ഇനി മുതല്‍ ‘ഹലോ’ വേണ്ട, വന്ദേമാതരം മതി; മഹാരാഷ്ട്ര മന്ത്രി
ഫോണ്‍കോള്‍ എടുക്കുമ്പോള്‍ ഇനി മുതല്‍ ‘ഹലോ’യ്ക്ക് പകരം വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുംങ്ഗാതിവര്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി അറിയിച്ചു.
‘ഹലോ’ ഒരു ഇംഗ്ലീഷ് പദമാണ്. അത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വന്ദേമാതരം വെറുമൊരു വാക്കല്ല, പകരം ഓരോ ഇന്ത്യക്കാരും അനുഭവിക്കുന്ന ഒന്നാണ്. നമ്മള് സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷത്തില്‍ എത്തിയിരിക്കുകയാണ്. അതിനാല്‍ ‘ഹലോ’യ്ക്ക് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ‘വന്ദേമാതരം’ പറയണമെന്ന് താന്‍ താത്പര്യപ്പെടുന്നുവെന്നും മന്ത്രി അറിയിച്ചു.
മഹാരാഷട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കഴിഞ്ഞ ദിവസം 18 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സാംസ്കാരിക വകുപ്പ് ലഭിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയായ സുധിര്‍ മുംങ്ഗാതിവരുടെ പ്രതികരണമുണ്ടായത്.
Content Highlights – Sudhir Mungantiwar, ‘Vandemataram’ instead of ‘Hello’