എസ് ബി ഐ വായ്പാ പലിശ കൂട്ടി; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ എല്ലാ കാലയളവുകളിലുമുള്ള വായ്പ പലിശയില്‍ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തി. റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ 0.50ശതമാനവും കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തിലായി.
ആര് ബി ഐ റിപ്പോ അരശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള നിരക്കിൽ 20 ബേസിസ് പോയന്റിന്റെ വര്‍ധന വരുത്തിയത്. മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ പലിശ നിരക്ക് കൂട്ടുന്നത്.
മൂന്നുമാസംവരെയുള്ള എംസിഎല്‍ആര്‍ ഇതോടെ 7.35ശതമാനമായി. ഒരുവര്‍ഷത്തെ 7.70ശതമാനമായും രണ്ടുവര്‍ഷത്തെ 7.90ശതമാനമായും മൂന്നുവര്‍ഷത്തെ നിരക്ക് 8 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഏപ്രിലിനുശേഷം വായ്പാ പലിശയില്‍ 60 ബേസിസ് പോയന്റിന്റെ വര്‍ധനവുണ്ടായി.
Content Highlights – SBI increased loan interest, Revised rates are effective from today