വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം തീരശോഷണം; തിരുവനന്തപുരത്തെ ലത്തീന്‍ പള്ളികളില്‍ കരിങ്കൊടി ഉയര്‍ത്തി
വിഴിഞ്ഞം തുറമുഖം നിര്‍മാണം മൂലമുണ്ടാകുന്ന തീരശോഷണത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി ലത്തീന്‍ സഭ. തിരുവനന്തപുരത്തെ ലത്തീന്‍ പള്ളികളില്‍ കരിങ്കൊടി ഉയര്‍ത്തി. തീരപ്രദേശത്തെ പള്ളികള്‍ക്ക് പുറമേ പാളയം പള്ളിയിലും കരിങ്കൊടി ഉയര്‍ന്നു. അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. രാവിലെ പത്തരയോടെ തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിക്കും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിഏഴ് വിഷയങ്ങളില്‍ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെ കാണുകയാണെന്ന് അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500ഓളം വീടുകള്‍ കടലെടുത്തുവെന്നാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ ആരോപിക്കുന്നത്. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല നിര്‍മാണമെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Content Highlights – Latin Church raised a strong protest against the coastal erosion caused by the construction of Vizhinjam port