‘ഹര് ഘര്‍ തിരംഗ’ വിജയകരം; സ്വാതന്ത്ര്യ ദിനത്തില്‍ 30 കോടി പതാകകള്‍ വിറ്റ് 500 കോടിയുടെ വരുമാനം നേടി
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മുപ്പത് കോടിയിലധികം ദേശീയ പതാക വിറ്റ് 500 കോടി രൂപ വരുമാനം ലഭിച്ചതായി കോണ്ഫഡറോഷന് ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു. ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയില്‍ എല്ലാ വീട്ടിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
ആഘോഷ പരിപാടിയുടെ ഭാഗമായി മുപ്പത് കോടയിലധികം ഇന്ത്യന്‍ പതാകകള്‍ വിറ്റതായി
സിഎഐടി വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസത്തിനിടയില്‍ രാജ്യത്തിലാകമാനം മൂവായിരത്തിലധികം പരിപാടികള്‍ വിവിധ വ്യവസായികളും മറ്റു പ്രമുഖരും നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം വരെ ഖാദിയോ, പരുത്തിയോ തുടങ്ങിയ തുണികളില്‍ മാത്രമെ പതാക നിര്‍മ്മിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ പോളിസ്റ്ററില്‍ നിര്‍മ്മാണം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ ദേശീയ പതാകയുടെ നിര്‍മ്മാണം വേഗത്തിലായി.
ഇരുപത് ദിവസത്തിനിടെ മുപ്പത് കോടിയിലധികം പതാകകള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ വ്യവസായികള്‍ക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രാപ്തിയും കഴിവും തെളിയിക്കുന്നതാണെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഘന്ഡേവാലും അറിയിച്ചു.
Content Highlights – 500 crores earned by selling 30 crore flags on Independence Day