സോളാര്‍ പീഡനക്കേസ്; കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു
സോളാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് സിബിഐ സംഘം വേണുഗോപാലിനെ ചോദ്യം ചെയ്തത്. കേസില്‍ മൂന്നു തവണ വേണുഗോപാലിനെ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരി നല്കിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്തത്.
2012 മെയ് മാസത്തിലാണ് തന്നെ പീഡിപ്പിച്ചതെന്ന് പരാതിക്കാരി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍വെച്ച് കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്തു വെച്ച് ചോദ്യം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു.