‘പ്രകോപനകരമായ വസ്ത്രം ധരിച്ചതിനാല്‍ പരാതി നിലനില്‍ക്കില്ല’; സിവിക് ചന്ദ്രന് ജാമ്യം നല്കി വിചിത്ര വിധി
സാഹിത്യകാരന് സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ വിധിയില്‍ വിചിത്ര പരാമര്‍ശവുമായി കോടതി. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് വിധി പുറപ്പെടുവിച്ച് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെവസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. പരാതി്ക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഏപ്രിലില്‍ പുസ്തകപ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ ലൈംഗികമായി അതിക്രമിച്ചെന്ന് കാണിച്ച് മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രന് എതിരെ പരാതി നല്‍കിയിരുന്നു. ഈ രണ്ട് കേസിലും സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
Content Highlights – Court made a strange remark, accused Civic Chandran, Sexual Assault Case