കാക്കനാട് ഫ്ളാറ്റ് കൊലപാതകം; പിടിയിലായ അര്‍ഷാദില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെടുത്തു
കൊച്ചി, കാക്കനാട് ഫ്ളാറ്റില്‍ നടന്ന കൊലപാതകത്തില്‍ പിടിയിലായ അര്‍ഷാദില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ഇയാളുടെ ബൈക്കില്‍ നിന്നാണ് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. ഒരുകിലോ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. കാസര്‍കോട് നിന്നാണ് അര്‍ഷാദ് പിടിയിലായത്. ഇവിടെ ഇയാള്‍ക്കെതിരെ ലഹരി മരുന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. അതിനു ശേഷമായിരിക്കും കൊച്ചിയില്‍ എത്തിക്കുക.
മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന് സജീവ് കൃഷ്ണന്റെ (22) മൃതദേഹമാണ് ഫ്ളാറ്റിന്റെ മാലിന്യക്കുഴലുകള്‍ പോകുന്ന ഡക്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന അര്‍ഷാദിനെ കാണാതായിരുന്നു. ഇയാളെ കാസര്‍കോട് നിന്നാണ് പോലീസ് പിടികൂടിയത്. തേഞ്ഞിപ്പലത്തിന് സമീപത്തുവെച്ചാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദിനെ പോലീസ് പിടികൂടിയത്.
കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നും സൂചനയുണ്ട്. ഫ്ളാറ്റില്‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇവിടെ പലരും പതിവായി വന്നുപോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അര്‍ഷാദ് നേരത്തെ കൊണ്ടോട്ടിയിലെ ഒരു ജൂവലറി കവര്‍ച്ചാക്കേസിലും പ്രതിയാണ്. കൊണ്ടോട്ടിയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു.
Content Highlights – Cochi Flat Murder Case, Narcotics were recovered from Accused