റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കില്ല; പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് കേന്ദ്രം
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി നടത്തിയ പ്രഖ്യാപനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
നിലവിലുള്ള സ്ഥലം തടങ്കല്‍ പാളയമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. വളരെ പെട്ടെന്നുതന്നെ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരായ വിദേശികളെ തിരിച്ചയക്കുംവരെ നിയമപരമായി തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കും ഡല്‍ഹിയിലെ ബക്കര്‍വാല പ്രദേശത്ത് ഫ്ളാറ്റുകള്‍ നല്‍കുമെന്നായിരുന്നു ഹര്‍ദീപ് പുരി പ്രഖ്യാപിച്ചത്. റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlights – Central government will not build flats for Rohingya refugees in Delhi