ഷാജഹാന് കൊലക്കേസ്; കൊലപാതക കാരണം വിശദീകരിച്ച് പൊലീസ്
പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം ഷാജഹാന് വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എട്ടു പേരെ കസ്റ്റഡിയിലെടുത്തിയിരുന്നു. അതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ ഒരാളായ നവീന്‍ എന്നയാളുടെ കയ്യില്‍ രാഖി കെട്ടിയതിനെ ഷാജഹാന് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവിരോധം ഉള്‍പ്പെടെ കൊലപാതകത്തിനു കാരണമായെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കവും ഗണേശ ഉത്സവത്തിന് ഫഫ്ളക്സ് വച്ചതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് രാത്രിയാണ് ഷാജഹാന് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
ഷാജഹാന് 2019ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകല്‍ച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഒപ്പം ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്‍പ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ സൂതധാരന്‍ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി നവീന്‍(28), ഷാജഹാനെ വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കാളിപ്പാറ സ്വദേശികളായ ശബരീഷ്(30), അനീഷ്(29) , സുജീഷ്(27) എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കാം.
Content Highlights – Shah Jahan murder case – Police explained the reason for the murder