ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഭരണം താത്കാലിക ഭരണ സമിതി ഉടന്‍ ഏറ്റെടുക്കേണ്ടെന്ന നിര്‍ദേശവുമായി സുപ്രീം കോടതി
ഇന്ത്യന്‍ ഒളിമ്പിക്സിന്റെ ഭരണം ഉടന്‍ താത്കാലിക ഭരണസമിതി ഏറ്റെടുക്കേണ്ടെന്ന നിര്‍ദേശവുമായി സുപ്രീം കോടതി. ഒളിമ്പിക് അസോസിയേഷന് ഭരണത്തില്‍ നിലവിലുള്ള സ്ഥിതി തുടരാന്‍ താത്കാലിക ഭരണ സമിതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് അനില്‍ ആര് ദാവെയോട് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡല്‍ഹി ഹൈക്കോടതി താത്കാലിക ഭരണ സമിതി രൂപീകരിച്ച നടപടിയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീം കോടതി അറിയിച്ചത്.
സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അനില്‍ ആര് ദാവേയുടെ അധ്യക്ഷതയിലാണ് താത്കാലിക ഭരണസമിതി ഹൈക്കോടതി രൂപവത്കരിച്ചത്. മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി, വിദേശകാര്യ വകുപ്പ് മുന്‍ സെക്രട്ടറി വികാസ് സ്വരൂപ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
Content Highlights – Supreme Court, Governing body should not take over the administration of the Indian Olympics immediately