ഉപയോക്ത സൗഹൃദ അപ്ഡേഷനുകള്‍ ഒരുക്കി വാട്സ്ആപ്പ്
സാമൂഹികമാധ്യമമായ വാട്സ്ആപ്പ് വീണ്ടും ഉപയോക്ത സൗഹൃദ അപ്ഡേഷനുമായി രംഗത്ത്. ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള സൗകര്യം ഉടനടി ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചര്‍ ആഴ്ച്ചകള്‍ക്കകം ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
‘ഡിലീറ്റ് ഫോര്‍ മി’ എന്ന ഇനത്തില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ മാത്രമാണ് വീണ്ടെടുക്കാന്‍ കഴിയുക. ഡിലീറ്റ് ചെയ്താല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്ന ‘അണ്‍ഡു’ തിരഞ്ഞെടുക്കുന്നതിലൂടെ സന്ദേശം വീണ്ടും തിരികെ ലഭിക്കും. ഇതിനായി ഏതാനും സെക്കന്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
അതേസമയം, ‘ഡിലീറ്റ് ഫോര്‍ ഓള്’ ഫീച്ചര്‍ ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയില്ല. കൂടാതെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നിലവിലേതില്‍ നിന്ന് രണ്ടു ദിവസത്തേക്ക് ആക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
Content Highlights – WhatsApp is back with a user-friendly update