കൊച്ചിയിൽ ക്യാമറ കണ്ണുമായി പോലീസ്
Posted On August 22, 2022
0
321 Views

പത്ത് ദിവസത്തിനിടയിൽ മൂന്ന് കൊലപാതകങ്ങളുണ്ടായ കൊച്ചി നഗരത്തെ ക്യാമറ നിരീക്ഷണത്തിലാക്കാൻ പോലീസ് പദ്ധതിയൊരുക്കുന്നു. ഓപ്പറേഷൻ നിരീക്ഷണം എന്ന പേരിൽ രണ്ട് ലക്ഷം നിരീക്ഷണ ക്യാമറയാണ് മൂന്ന് മാസത്തിനുള്ളിൽ നഗരത്തിൽ തയ്യാറാക്കുന്നത്.
നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും മിനിമം 8000 ക്യാമറകൾ സ്ഥാപിക്കാനാണ് പൊലീസിൻറെ തീരുമാനം. കച്ചവടക്കാർ, ഫ്ലാറ്റ് ഉടമകൾ, അടക്കമുള്ളവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ 20, 000 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025