ട്രെയിനില് യാത്രക്കാരന് തൂങ്ങിമരിച്ച നിലയില്
Posted On August 22, 2022
0
326 Views

ട്രെയിനിനുള്ളില് യാത്രക്കാരന് തൂങ്ങിമരിച്ച നിലയില്. കോയമ്പത്തൂര് -ഷൊര്ണ്ണൂര് മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. ടോയ്ലെറ്റില് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പറളി സ്റ്റേഷനില് എത്തിയപ്പോള് യാത്രക്കാരും ഗാര്ഡും ചേര്ന്ന് സ്റ്റേഷന് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.
ഇതേത്തുടര്ന്ന് ട്രെയിന് പറളി സ്റ്റേഷനില് പിടിച്ചിട്ടു. ആര്പിഎഫ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025