നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭ’, കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട; സർക്കാറിനെ വിമർശിച്ച് ലത്തീൻ അതിരൂപത
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത രംഗത്ത്. നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭയെന്നാണ് ഫാദർ തിയോ ഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു വൈദികന്റെ പ്രതികരണം. നിയമസഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത് കള്ളമാണെന്നും അദാനിയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങിയവരുണ്ടെങ്കിൽ തിരിച്ച് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു കൂടാതെ തുറമുഖ നിർമാണം നിർത്തിവെക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഫാ.തിയോഡേഷ്യസ് വ്യക്തമാക്കി.
‘വാ തുറന്നാൽ നികൃഷ്ട ജീവി, കടക്കൂ പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യം ഒന്നും ഇങ്ങോട്ട് വേണ്ട. ഇത് മത്സ്യത്തൊഴിലാളികളാണ്. പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം വിജയിപ്പിച്ചിട്ടേ അടങ്ങൂ’ എന്നും തിയോഡേഷ്യസ് പറഞ്ഞു. സമരത്തെ വർഗീയ സമരമെന്ന് ആക്ഷേപിച്ചു .മുസ്ലിംകളും ഇന്ന് സമരത്തിനെത്തും.നികൃഷ്ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ.കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട.ക്രമസമാധാനം ചർച്ച ചെയ്യാനാണ് കളക്ടർ സർവകക്ഷി യോഗം വിളിച്ചത്.ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും.തുറമുഖ മന്ത്രി വിഡ്ഢിയാണ്.അഹമ്മദ് ദേവർകോവിലിന്റേത് കള്ളങ്ങൾ കുത്തിനിറച്ച പ്രസംഗമാണ്. മന്ത്രിമാർ മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നു.മുഖ്യമന്ത്രി നിലപാട് മാറ്റിയെ മതിയാകൂവെന്നും ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു