സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി ഹൈക്കോടതി
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്കിയ കോഴിക്കോട് സെഷന്‍സ് കോടതി നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്. അതിജീവിത നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. തിങ്കളാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. അന്നു വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.
സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. വസ്ത്രധാരണമാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പരാതി നിലനില്‍ക്കില്ലെന്ന് സെഷന്‍സ് കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു.
എഴുത്തുകാരനും മുന്‍ നക്സലുമായ സിവിക് ചന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിലാണ് കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഉത്തരവില്‍ നിയമപരമായ പിഴവുകളുണ്ടെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.