ലാവലിന്‍ കേസ് സെപ്റ്റംബര്‍ 13ന്; പട്ടികയില്‍ നിന്ന് മാറ്റരുതെന്ന് നിര്‍ദേശം
ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കുന്നു. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണ മാറ്റിവെച്ച ശേഷമാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണയ്ക്കെത്തുന്നത്. അന്ന് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ നിന്ന് ലാവലിന്‍ കേസ് മാറ്റരുതെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ലളിത് ചീഫ് ജസ്റ്റിസ് ആയിരിക്കും.
പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് പരിഗണയ്ക്കു വന്നപ്പോളൊക്കെ കേസ് മാറ്റിവെക്കുകയായിരുന്നു.
ഹര്‍ജി നിരന്തരം മാറ്റിവെക്കുകയാണെന്ന് ടി പി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒരു കാരണവശാലും മാറ്റരുതെന്ന് ജസ്റ്റിസ് ലളിത് നിര്‍ദേശിച്ചത്.
Content highlights – lavalin case, september 13, pinarayi vijayan