അത്തത്തിനുമുമ്പേ പൂവിളിയുമായി പൂക്കളെത്തിത്തുടങ്ങി
Posted On August 27, 2022
0
364 Views

അത്തമെത്തുന്നതിന് മുമ്പേ തന്നെ പൂവിളിയുമായി പൂക്കളെത്തിത്തുടങ്ങി. ഇക്കുറിയും അന്യസംസ്ഥാന പൂക്കൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. അത്തമെത്തുന്നതോടെ തെരുവ് വീഥികളിൽ പൂക്കാലത്തിന്റെ പ്രതീതിയുമായി കൂടുതൽ അന്യസംസ്ഥാന പുഷ്പങ്ങളെത്തും.
ഓണത്തിന് പൂക്കളമിടാൻ മലയാളികൾ ഇത്തവണയും അന്യസംസ്ഥാന പൂക്കളെ തേടേണ്ടി വരും. അത്തം മുതൽ പടിഞ്ഞാറൻ കൊച്ചിയുടെ തെരുവോര വീഥികൾ അന്യസംസ്ഥാനക്കാരായ പൂകച്ചവടക്കാരെ കൊണ്ട് നിറയും. പള്ളുരുത്തി വെളി, തോപ്പുംപടി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ കൂടുതലും കച്ചവടം നടത്തുന്നത്.