സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു.തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ്ണത്തിന് വില കുറയുന്നത്. ഒരു പവന് സ്വര്‍ണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.