ശബരിമലയില്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച; അറ്റകുറ്റപണികള്‍ ഇന്നാരംഭിക്കും
ശബരിമലയില്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയിലുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കും. കനത്ത മഴ പെയ്തില്ലെങ്കില്‍ ആറ് ദിവസങ്ങള്‍ കൊണ്ട് തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറ്റകുറ്റപ്പണിക്ക് സ്വര്‍ണമോ ചെമ്ബ് പാളികളോ വേണ്ടി വരില്ലെന്നാണ് വിലയിരുത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി എട്ട് അംഗസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്. പൂജകള്‍ക്ക് നട തുറന്നപ്പോള്‍ ആണ് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നത്. ഇക്കഴിഞ്ഞ 22 ന് പണികള്‍ തുടങ്ങുവാനായിരുന്നു തീരുമാനിച്ചതെങ്കിലും ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ വൈകുകയായിരുന്നു.