ഓസ്കാർ ആതിഥേയത്വം നിരസിച്ച് അവതാരകൻ ക്രിസ് റോക്ക്
അടുത്ത വർഷത്തെ ഓസ്കാർ ആതിഥേയത്വം നിരസിച്ച് അവതാരകൻ ക്രിസ് റോക്ക്. കഴിഞ്ഞ മാർച്ചിൽ ഓസ്കാർ വേദിയിൽ വെച്ച് വിൽ സ്മിത്ത് മർദിച്ച സാഹചര്യത്തിലാണ് ക്രിസ് ആതിഥേയത്വം നിരസിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് തിരികെ പോകുന്നത് പോലെയായിരിക്കും വീണ്ടും ഓസ്കാർ വേദിയിലെത്തുന്നത് എന്ന ക്രിസ് പറഞ്ഞതായി അരിസോണ റിപ്പബ്ലിക് റിപ്പോർട്ട് ചെയ്തു.
ഓസ്കാർ വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറയുകയും ചെയ്തു.
ഇതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ വിൽ സ്മിത്ത് ക്രിസിനോട് മാപ്പപേക്ഷ നടത്തിയിരുന്നു. പല തവണ ക്രിസ് റോക്കിനെ ബന്ധപ്പെടാൻ വിൽ സ്മിത്ത് ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. അദ്ദേഹം തന്നോട് സംസാരിക്കാൻ തയ്യാറല്ല എന്ന് മനസ്സിലാക്കുന്നു. അദ്ദേഹം അതിന് തയ്യാറാകുമ്പോൾ അദ്ദേഹത്തോട് താൻ ക്ഷമ ചോദിക്കും എന്ന് വിൽ സ്മിത്ത് പറഞ്ഞു.
ക്രിസ് റോക്കിന്റെ അമ്മയോടും മാപ്പ് പറയുന്നതായി സ്മിത്ത് അറിയിച്ചു. ‘എനിക്ക് ക്രിസിന്റെ അമ്മയോട് മാപ്പ് പറയണം. അവരുടെ ഒരു അഭിമുഖം ഞാൻ കണ്ടു. ആ നിമിഷം എത്ര പേർ വേദനിച്ചു. എനിക്ക് ക്രിസിന്റെ അമ്മയോട് മാപ്പ് പറയണം, ക്രിസിന്റെ കുടുംബത്തോട്, പ്രത്യേകിച്ച് ടോണി റോക്കിനോട് മാപ്പ് പറയണം. ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമായിരുന്നു’, എന്നും നടൻ അന്ന് വ്യക്തമാക്കിയിരുന്നു.
Content highlights – Oscar host Chris rock