ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു
വിനോദസഞ്ചാരത്തിനായി പോര്‍ച്ചുഗലില്‍ എത്തിയ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മരണത്തിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജിവെച്ചു.
ഇന്ത്യന്‍ യുവതിയുടെ മരണവും അതിനു പിന്നാലെ ഉണ്ടായ വിവാദവുമാണ് മാര്‍ത്തയുടെ രാജിയ്ക്ക് പിന്നില്‍.
34 വയസുകാരിയായ ഇന്ത്യന്‍ യുവതിയെ പോര്‍ച്ചുഗലിലെ സാന്റാ മരിയ ആശുപത്രിയിലായിരുന്നു ചികിത്സയ്ക്കായി ആദ്യം കൊണ്ടു പോയത്. നിയോനേറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാതിരുന്നതിനെ തുടര്‍ന്ന് തലസ്ഥാനമായ ലിസ്ബണിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായതാണ് മരണ കാരണം. യുവതിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
2018ല്‍ കോവിഡ് സമയത്ത് രാജ്യത്ത് വാക്സിന് വിതരണം വിജയകരമായി കൈകാര്യം ചെയ്തതിനു ബഹുമതി നേടിയ വ്യക്തിത്വമാണ് മാര്‍ത്ത. എന്നാല്‍ പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.
ആരോഗ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മുനിസിപ്പാലിറ്റികളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണികളെ പലപ്പോഴും ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നത് പലപ്പോഴും അപകടസാധ്യതയുള്ള കാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് പല പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്നാണ് മാര്‍ത്തയുടെ രാജി ഉണ്ടായത്.
Content Highlights – Portugal Health Minister Martha Temido resigns after death of pregnant Indian tourist