കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് 50 കോടി അനുവദിക്കും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ തുക കൊണ്ട് കുടിശ്ശിക ശമ്പളത്തിന്റെ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം ഇപ്പോഴും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
അതേസമയം, ധനസഹായം നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ വിധി പറയാനായി മാറ്റി. ശമ്പള കുടിശ്ശികയും ഫെസ്റ്റിവല്‍ അലവന്‍സും നല്കാന് 103 കോടി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതി.
ജീവനക്കാര്‍ക്കു ശമ്പളം നല്കാന് സര്‍ക്കാര്‍ 103 കോടി അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.
Content Highlights – Government will pay Rs 50 crore for salary expense of KSRTC employees