ഗുജറാത്ത് കലാപ കേസ്; ടീസ്ത സെദല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഗുജറാത്ത് കലാപ കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെദല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഹെക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. കേസില്‍ പരിപൂര്‍ണമായും സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ടീസ്തയുടെ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണനയില്‍ എടുക്കേണ്ടതായിരുന്നെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ടീസ്തയക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരതരമല്ലെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം നിരീക്ഷണം നടത്തിയിരുന്നു. കേസിന്റെ പ്രത്യേകതകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ജൂണ്‍ 25-ാം തീയതിയാണ് ടീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ടീസ്ത സെദല്‍വാദിന് വേണ്ടി മുതിര്‍ന്ന അഭിഭാകന് കപില്‍ സിബലുമാണ് ഹാജരായത്.
Content Highlights – Teesta Setalvad got bail