ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്ക് ബലൂൺ സവാരി നടത്താൻ അവസരം
ദുബായിയിലെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർക്ക് ബിഗ് ബലൂൺ സവാരി നടത്താൻ അവസരം. സന്ദർശകരെ കാത്തിരിക്കുന്നത് 20 പേർക്ക് യാത്ര ചെയ്യാവുന്ന ഹീലിയം ബലൂൺ ആണ്. ബലൂണിൽ ആറു നില കെട്ടിടത്തിന്റെ ഉയരവും 65 അടി വ്യത്യാസവും ഉണ്ട്. ബലൂണിൽ നിന്ന് ഗ്ലോബല്‍ വില്ലേജിന്റെ 300 ഡിഗ്രി കാഴ്ചകൾ കാണാൻ സാധിക്കും. ഒക്ടോബർ 25-നാണ് ഗ്ലോബൽ വില്ലേജിന്റെ 27-ാം പതിപ്പിന് തുടക്കം.
പ്രായഭേദമെന്യേ എല്ലാവർക്കും ബിഗ് ബലൂണിൽ സവാരി നടത്താം. ഇത്തവണ ഒട്ടേറെ പുതുമകളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ 27 പവിലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഹാപ്പിനെസ്സ് ഗേറ്റ് എന്നപേരിലുള്ള പുതിയ പ്രവേശനകവാടം. റോഡ് ഓഫ് ഏഷ്യ എന്ന പ്രമേയത്തിൽ പുതിയൊരു വിസ്മയവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പ്രവേശന ടിക്കറ്റുകൾക്ക് 18 ദിർഹമാണ് ഈടാക്കുന്നത്. ഗ്ലോബൽ വില്ലേജിന്റെ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും 10 ശതമാനം കിഴിവിൽ പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം.
content highlights – dubai, global village, balloon ride