അമിത് ഷായെ സ്വീകരിച്ച് മുഖ്യമന്ത്രി; സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന്
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് അമിത് ഷാ കേരളത്തിലെത്തിയത്. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും കൗണ്‍സില്‍ യോഗത്തിൽ എത്തും. കോവളം റാവിസ് ഹോട്ടലിലാണ് സമ്മേളനം നടക്കുക. കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇത്തവണ കേരളത്തിനാണ്.
വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടം അൽ-സാജ് കണ്വെൻഷൻ സെൻററിൽ വെച്ച് നടക്കുന്ന പട്ടികജാതി അമിത് ഷാ ഉദ്ഘാടനം ചെയ്യും. പിന്നാലെ വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. ഞായറാഴ്ച നടക്കുന്നആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല. നെഹ്റുവിന്റെ പേരിലെ വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ മറ്റ് ഗൂഡ ലക്ഷ്യം ഉണ്ടെന്ന വിമര്‍ശനവുമായി പ്രതിപക്ഷം എത്തിയിരുന്നു.