ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് ലീഗ് നേതാക്കൾ
ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് മുസ്ലിം ലീഗ് നേതാക്കൾ. മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് കോടിയേരിയെ സന്ദർശിച്ചത്. സന്ദർശനം അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു. രാവിലെ ആശുപത്രിയിലെത്തിയ ഇരു നേതാക്കളും കൊടിയേരിയോടും കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇരുവരും അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് മടങ്ങിയത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്. തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്മാരുടെ സംഘം എയര്‍ ആംബുലന്‍സിൽ കോടിയേരിയെ കൊണ്ടു പോയത്. മികച്ച ചെകിത്സ നൽകാനുള്ള പാർട്ടിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് കോടിയേരിയെ ചെന്നൈയിലേക്ക് മാറ്റിയത്.
കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും കൂടെയുണ്ട്. ആദ്യഘട്ടത്തില്‍ അപ്പോളോ ആശുപത്രിയില്‍ 15 ദിവസത്തെ ചികിത്സയാണ് നല്‍കുക. പാര്‍ട്ടി നേതൃത്ത്വമാണ് തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
Content highlights – kodiyeri balakrishnan, league leaders, visited