ജോലി സമയത്തെ ഓണാഘോഷം തടഞ്ഞു; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം
ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് ജീവനക്കാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കഴിക്കാനായി തയാറാക്കിയ സദ്യ എയറോബിക് ബിന്നാലാണ് കളഞ്ഞത്. തിരുവനന്തപുരം കോര്പ്പറേഷന് ഓഫീസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം.
കോര്‍പ്പറേഷനിലെ ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം ആളുകള്‍ക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനുള്ള പ്രതിഷേധമാണ് നടത്തിയെന്നാണ് യൂണിയന് നല്കുന്ന വിശദീകരണം.
ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം ഓണഘോഷം നടത്തേണ്ടതെന്ന് സെക്രട്ടറിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെകടര്‍ നിര്‍ദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.
Content Highlights – Threw Onam food in the garbage