കാട്ടില്‍ തെക്കേതില്‍ ചുണ്ടന് നെഹ്റു ട്രോഫി; ഹാട്രിക് നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
കാട്ടില്‍ തെക്കേതില്‍ ചുണ്ടന് നെഹ്റു ട്രോഫി കിരീടം. പുന്നമടക്കായലില്‍ നടന്ന 68-ാമത് നെഹ്റു ട്രോഫി ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് നേട്ടത്തോടെയാണ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്. 4.31 മിനിറ്റ് സമയം കൊണ്ടാണ് കാട്ടില്‍ തെക്കേതില്‍ ഫിനിഷ് ചെയ്തത്.
നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടില് തെക്കേതില്‍ ചുണ്ടന്, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് എന്നീ ചുണ്ടന് വള്ളങ്ങളാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലില്‍ എത്തിയത്.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിജയികള്‍ കൂടിയാണ് പിബിസി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് 20 ചുണ്ടന് വള്ളങ്ങള്‍ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് റിട്ട. അഡ്മിറല്‍ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു.