കെ എസ് ആര് ടി സി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും നാളെ നല്‍കും
കെ എസ് ആര് ടി സി ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ച വിജയം. ജീവനക്കാരുടെ ശമ്പള കുടിശ്ശിക മുഴുവന്‍ നാളെ തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. കൂടാതെ എല്ലാമാസവും അഞ്ചാം തീയതിയ്ക്കുള്ളില്‍ ശമ്പളം നല്കാന് ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ മാസത്തെ 75 ശതമാനം ശമ്പളം നല്‍കാനായി 50 കോടിയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതിലുള്ള ബാക്കി കുടിശ്ശികയടക്കം നാളെ തീര്‍ക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേ സമയം സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി.
ഒരു മാസത്തെ മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ക്കാന്‍ 78 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടത്. ഓണമായിട്ടും ശമ്പളം കൊടുക്കാത്തതില്‍ ഹൈക്കോടതിയടക്കം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്.
Content Highlights – Full salary of KSRTC employees will be paid tomorrow