സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വീണ്ടും പ്രക്ഷോഭസമരത്തിലേക്ക് ; ഒക്ടോബര്‍ 11ന് കൂട്ട അവധി
സംസ്ഥാനത്ത് വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 11ന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. അന്നേ ദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധി എടുക്കുമെന്നും കെജിഎംഒഎ നേതാക്കള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
അതേസമയം, നാളെ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. നാളെ ഡി എം ഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കില്‍ ഒരുമാസത്തിന് ശേഷം കൂട്ട അവധിയെടുക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
നേരത്തെയും വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചത്.
Content Highlights – Doctors have declared a strike on October 11th